
P. A. Chacko S. J.
ഈ വർഷത്തെ പ്രമേയം: ജൈവ വൈവിധ്യവും സുസ്ഥിര വികസനവും
ഭൂമിയിലെ ജീവജാലങ്ങളുടെ ആകെ വൈവിധ്യമാണ് ജൈവവൈവിധ്യം എന്ന് മനസ്സിലാക്കാം.
ജീവശാസ്ത്രജ്ഞർ ജൈവവൈവിധ്യത്തെ “ജീനുകളുടെയും (genes) ജീവിവർഗങ്ങളുടെയും പരിസ്ഥിതി വ്യവസ്ഥയുടെയും സമഗ്രത” എന്ന് നിർവചിക്കുന്നു.
ഇന്ന് മനുഷ്യൻ പച്ച ഇടനാഴികൾ (green corrdidors) സൃഷ്ടിക്കുന്നതിനെക്കുറിച്ചും, മരങ്ങളും സസ്യങ്ങളും കൊണ്ട് നഗരങ്ങളെ ഹരിതഭൂമി ആക്കുന്നതിനെക്കുറിച്ചും, ചെറിയ തൂക്കു ഉദ്യാനങ്ങൾ കൊണ്ട് ഉയർന്ന കെട്ടിടങ്ങളുടെ ബാൽക്കണി അലങ്കരിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. ഒരുകാലത്ത് പച്ചപ്പട്ടു നിറഞ്ഞ സ്ഥലങ്ങളിലേക്ക് പച്ചപ്പട്ട് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണിവ. ജൈവ വൈവിധ്യത്തിൽ ഒരു ഉറുമ്പിന് പോലും ഒരു പ്രധാന പങ്കുണ്ട്.
എന്ന് നാം ഓർക്കണം.
സുസ്ഥിര വികസനത്തിന് വേണ്ടി വാദിക്കുന്ന ചിലർ, ജൈവ വൈവിധ്യത്തിൽ അവശേഷിക്കുന്നതെല്ലാം സംരക്ഷിച്ചുകൊണ്ട് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു.
അല്ലെങ്കിൽ ജൈവ വൈവിധ്യത്തെ മെച്ചപ്പെടുത്തുന്നതിലൂടെ നല്ലതും ഉപയോഗയോഗ്യവുമായ ജലവിതരണത്തിനായി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന് വാദിക്കുന്നു ചിലർ. അല്ലെങ്കിൽ ജൈവ വൈവിധ്യത്തെ മെച്ചപ്പെടുത്തുന്നതിലൂടെ മണ്ണിന്റെ ഗുണനിലവാരം സംരക്ഷിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുക എന്നും.
അതിവേഗം കുതിച്ചു പായുന്ന നമ്മുടെ ഉപഭോഗ ലോകത്ത്, അമിത ഉപഭോഗത്തോടുള്ള അത്യാഗ്രഹവും പ്രകൃതിയുടെ വിഭവങ്ങളെ ആക്രമിക്കുന്നതും നിയന്ത്രിക്കാൻ മനുഷ്യർ പരിശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ വേട്ടയാടൽ (predatory habits) ശീലങ്ങൾ ജൈവ വൈവിധ്യത്തിന്മേൽ നാശം വിതച്ചിരിക്കുന്നു. പച്ചപ്പുതപ്പിന്റെയും വനത്തിന്റെയും നാശം, ജലസ്രോതസ്സുകളുടെയും ജലപാതകളുടെയും മലിനീകരണം, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ, മത്സ്യങ്ങൾ, ഉഭയജീവികൾ എന്നിവയ്ക്ക് വരുത്തുന്ന ദോഷങ്ങൾ ജൈവ വൈവിധ്യത്തിനെതിരായ മനുഷ്യൻ സൃഷ്ടിച്ച യുദ്ധമാണ്.
മനുഷ്യ വർഗ്ഗത്തിന്റെ സംരക്ഷണത്തിനായി മാത്രമല്ല, ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത്. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനുള്ള അവകാശത്തെ (( right to existence) നാം ബഹുമാനിക്കേണ്ടതുണ്ട്.
പ്രപഞ്ചത്തിന്റെയും പ്രത്യേകിച്ച് ഭൂമി മാതാവിന്റെയും ആരോഗ്യത്തിന്, നമ്മുടെ ശ്രദ്ധയും സജീവമായ പരിചരണവും അത്യന്താപേക്ഷിതമാണ്.
നാം വേട്ടക്കാരാകരുത്, മറിച്ച് ആരോഗ്യകരമായ ജൈവ വൈവിധ്യത്തിന്റെ പ്രമോട്ടർമാരാകാം.
ജീവിക്കൂ, ജീവിക്കാൻ അനുവദിക്കു!